
യന്ത്ര തകരാറില് അറബിക്കടലില് കുടുങ്ങിയ ഇന്ത്യന് കപ്പലിന് സഹായവുമായി പാകിസ്ഥാന് നാവിക സേന
ഇസ്ലമാബാദ്: യന്ത്ര തകരാറിനെ തുടര്ന്ന് അറബിക്കടലില് കുടുങ്ങിപ്പോയ എം.വി ഗൗതം എന്ന ഇന്ത്യന് കപ്പലിന് സഹായ ഹസ്തവുമായി പാകിസ്ഥാന് നാവിക സേന.
ഒമാനില് നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പല് പെട്ടന്നുണ്ടായ സാങ്കേതിക തകരാറിനെ തടര്ന്ന് കടലില് കുടുങ്ങുകയായിരുന്നു. തുടര്ന്നാണ് തങ്ങള് സഹായം എത്തിച്ചതെന്ന് പാക് നാവിക സേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് വാര്ത്താ ഏജന്സി റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. മുംബൈയിലെ മാരിടൈം റെസ്ക്യൂ ആന്ഡ് കോര്ഡിനേഷന് സെന്റര് ഇസ്ലമാബാദിലെ അധികൃതരുമായി ബന്ധപ്പെട്ട് സഹായം അഭ്യര്ഥിച്ചതിനെ തുടര്ന്നാണ് പാക് നാവിക സേന ദൗത്യം ഏറ്റെടുത്തത്. രക്ഷാ പ്രവര്ത്തനത്തിനായി പാകിസ്ഥാന് നാവികസേന പി.എം.എസ്.എസ് കാശ്മീര് എന്ന കപ്പലിനെ ചുമതലപ്പെടുത്തി. പാകിസ്ഥാന് മാരിടൈം സെക്യൂരിറ്റി ഏജന്സിയും ദൗത്യത്തില് പങ്കുചേര്ന്നു
