ഉത്തര്‍പ്രദേശിൽ നാശംവിതച്ച് കനത്ത മഴയും കാറ്റും : മഴക്കെടുതിയിൽ 111 മരണം

0

ലഖ്നൗ: ഉത്തര്‍പ്രദേശിൽ നാശംവിതച്ച് കനത്ത മഴയും കാറ്റും. മഴക്കെടുതിയിൽ 111 പേർ മരിച്ചു. 72 പേർക്ക് പരിക്കേറ്റു. 26 ജില്ലകളിൽ രണ്ടുദിവസമായി ശക്തമായ കാറ്റും മഴയും തുടരുകയാണ്.

170 മൃഗങ്ങൾ ചത്തിട്ടുണ്ട്. 227 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മിർസാപൂർ, ഭദോഹി, ഫത്തേപൂർ , ബറേലി ജില്ലകളിലും കനത്ത നാശമുണ്ടായി. വീശിയടിച്ച കാറ്റിൽ മരങ്ങൾ കട പുഴകി വീണും കെട്ടിടങ്ങൾ തകര്‍ന്നുവീണുമാണ് മിക്ക മരണങ്ങളും സംഭവിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാശനഷ്ടങ്ങൾ ഉടനടി വിലയിരുത്താനും 24 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരം ദുരിതബാധിത കുടുംബങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകി. ദുരിതാശ്വാസ നടപടികൾ പ്രകാരം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ അടിയന്തര ധനസഹായം ലഭിക്കും. വിളനാശം, കന്നുകാലികളുടെ മരണം, ദുരന്തം മൂലമുണ്ടായ മറ്റ് നാശനഷ്ടങ്ങൾ എന്നിവയ്ക്കുള്ള നഷ്ടപരിഹാരം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

You might also like