
ചെലവ് ചുരുക്കലിന്റെ ഭാഗമായി നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി; ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം, പെട്രോള്‍ ക്വാട്ടയും കുറച്ചു
ന്യൂഡല്‍ഹി: ആഗോള തലത്തിലെ ഊര്‍ജ പ്രതിസന്ധിയും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവുമൂലം രാജ്യത്ത് കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം. ഔദ്യോഗിക മീറ്റിങുകളുടെ 50 ശതമാനവും ഓണ്‍ലൈനാക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോള്‍ പരിധി 20 ശതമാനം കുറച്ചു. അടുത്ത ആറ് മാസത്തേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങില്ല.
ജീവനക്കാര്‍ക്കായി 29 കോളനികളില്‍ നിന്ന് 58 പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തും. ആഴ്ചയിലൊരിക്കല്‍ ‘നോ കാര്‍ ദിനം’, ‘മെട്രോ ദിനം’ എന്നിവ ആചരിക്കാനും നിര്‍ദേശമുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഡല്‍ഹി സര്‍ക്കാരും എംസിഡി ഓഫീസുകളും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തും
