
തമിഴ്നാട്ടിൽ വിജയ് സർക്കാരിന് 1,230 കോടിയുടെ അധികബാധ്യത
ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരേയും പെന്‍ഷന്‍കാരേയും കൈയിലെടുക്കാനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ വിജയ് തീരുമാനിച്ചു.
58 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കി ഡിഎ ഉയര്‍ത്തിയിട്ടുണ്ട്. ഒന്നര ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ടീച്ചര്‍മാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും അനുകൂല്യം ലഭിക്കും. 1,230 കോടിയുടെ അധികബാധ്യതയാണ് സര്‍ക്കാറിനുണ്ടാവുക.
അതേസമയം, വിജയ് നിലവില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ഏകദേശം 42,000 കോടി രൂപ അധികമായി വേണ്ടി വരും. നിലവില്‍ 1.22 ലക്ഷം കോടി ധനകമ്മിയുള്ള തമിഴ്നാട് സര്‍ക്കാറിന് ഇത് കടുത്ത പ്രതിസന്ധിയാവും സൃഷ്ടിക്കുക.
