കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസമായി വിദേശ വിമാന സർവീസുകൾ വീണ്ടും തിരിച്ചെത്തുന്നു

0

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസമായി വിദേശ വിമാന സർവീസുകൾ വീണ്ടും തിരിച്ചെത്തുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മൂന്ന് മാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ജൂൺ ഒന്ന് മുതൽ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ വിദേശ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ശൈഖ് ഹുമൂദ് മുബാറക് ഹുമൂദ് ജാബിര്‍ അൽ സബാഹാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ടിക്കറ്റ് നിരക്കുകളുടെ കുത്തനെയുള്ള വർധനവും പരിമിതമായ യാത്രാ സൗകര്യവും കാരണം പ്രതിസന്ധിയിലായ പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ പ്രഖ്യാപനം.

You might also like