
പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം. ഡൽഹി അമൃത്സർ വിമാനമാണ് പാക് അതിർത്തിയിലേക്ക് കടന്നത്. വിമാനം ഒരു മിനിറ്റിന് മുകളിൽ പാക് അതിർത്തിയിൽ തുടർന്നതായി റിപ്പോർട്ട് പുറത്തുവന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടെന്ന് ഡിജിസിഎ അറിയിച്ചു. ലാൻഡിങ് സിഗ്നലിന് വേണ്ടി കാത്തിരിക്കുന്നതിനിടെയാണ് വിമാനം അതിർത്തി കടന്നത്.
ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തുകയായിരുന്ന എയർ ഇന്ത്യ 479 വിമാനമാണ് പാക് വ്യോമാതിർത്തി കടന്നതെന്ന് എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. ലാൻഡിങ് സുരക്ഷിതമല്ലെന്ന് കണ്ട് വിമാനം വീണ്ടും മുകളിലേക്ക് ഉയർത്താനായിരുന്നു പൈലറ്റിന്‍റെ ശ്രമമെന്നും ഇതിനിടെയാണ് വീഴ്ച പറ്റിയതെന്നും അധികൃതർ അറിയിച്ചു.
