
സിഎംആർഎൽ – എക്സാലോജിക് കേസ്: എസ്എഫ്ഐഒ രേഖകൾ ഇഡിക്ക് ലഭിച്ചു
തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായകമായ 134 രേഖകൾ എസ്എഫ്ഐഒയിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായ ഈ രേഖകൾ നേരത്തെ ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിൽ, വീണാ തൈക്കണ്ടിയിലിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 29 ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
കേസുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് രണ്ട് തവണ വീണയെ ഇഡി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഓഫീസിൽ വെച്ചും നടന്ന ചോദ്യം ചെയ്യലുകളിൽ എട്ട് മണിക്കൂറോളമാണ് ഇഡി വിവരങ്ങൾ ആരാഞ്ഞത്. കൂടാതെ തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കിലെ വീണയുടെ ലോക്കറും ഇഡി പരിശോധിച്ചിരുന്നു
