രാസവസ്തുക്കള്‍ കയറ്റിയ ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം ഫലം കണ്ടില്ല; ആശങ്ക കനക്കുന്നു

0

കൊളംബോ: ശ്രീലങ്കയ്ക്ക് സമീപം രാസവസ്തുക്കള്‍ കയറ്റിയ ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം ഫലം കണ്ടില്ല. ആറ് ദിവസം കഴിഞ്ഞിട്ടും കപ്പലിലെ തീ അണയ്ക്കാന്‍ കഴിയാത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കപ്പിലിലെ അവശിഷ്ടങ്ങളുടേയും മറ്റ് വസ്തുക്കളുടേയും സമീപത്ത് കൂടി പോകരുതെന്ന് തീരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗുജറാത്തില്‍ നിന്ന് പുറപ്പെട്ട ചരക്ക് കപ്പലിനാണ് തീപിടിച്ചത്. 1486 കണ്ടെയ്നറുകളില്‍ രാസവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയാണ് ചരക്ക് കപ്പലില്‍ ഉള്ളത്. 25 ടണ്‍ നൈട്രിക് ആസിഡും കപ്പലില്‍ ഉണ്ട്. മെയ് 20 നാണ് കപ്പലിന് തീപിടിച്ചത്. കൊളംബോ തുറമുഖത്തേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു തീപിടുത്തം. കപ്പലില്‍ ഉണ്ടായിരുന്ന 25 ജീവനക്കാരെ രക്ഷപ്പെടുത്തി.

കപ്പലിലെ ഇന്ധനടാങ്കുകളിലുള്ള എണ്ണ കടലില്‍ കലര്‍ന്നാല്‍ വന്‍ പാരിസ്ഥിതിക ദുരന്തത്തിന് വഴിവെയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും ശ്രീലങ്കയും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

You might also like