
ലഹരി വേട്ട: 2025 ല്‍ രാജ്യത്ത് പിടിയിലായത് 747 വിദേശികള്‍
ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 2025 ല്‍ ഇന്ത്യയില്‍ ആകെ 747 വിദേശ പൗരന്മാര്‍ അറസ്റ്റിലായതായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) റിപ്പോര്‍ട്ട്. ഇവരില്‍ അധികം പേരും നേപ്പാളില്‍ നിന്നുള്ളവരാണ്.
എന്‍സിബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 2025 ല്‍ ഇന്ത്യയില്‍ ആകെ പിടിയിലായ 747 വിദേശ പൗരന്മാരില്‍ 203 പേര്‍ നേപ്പാളില്‍ നിന്നുള്ളവരാണ്. നൈജീരിയ (143), മ്യാന്‍മര്‍ (97) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായി.
ബംഗ്ലാദേശില്‍ നിന്ന് 17, കെനിയ – 10, ഘാന – 9, ഉഗാണ്ട – 6, റഷ്യ, ബ്രസീല്‍, ഇസ്രയേല്‍, സെനഗല്‍, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്ന് നാല് പേര്‍ വീതം എന്നിങ്ങനെയാണ് പിടിയിലായ മറ്റുള്ളവരുടെ കണക്ക്.
അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, ജര്‍മ്മനി, ജപ്പാന്‍, സുഡാന്‍, സ്വീഡന്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. ഏകദേശം 203 വിദേശ പൗരന്മാരുടെ രാജ്യം തിരിച്ചുള്ള വിശദാംശങ്ങള്‍ എന്‍സിബിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടി
