ആറ് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍; മൊറോക്കോയെ വീഴ്ത്തി ഫ്രാന്‍സ് സെമിയില്‍

0

ബോസ്റ്റണ്‍: ആദ്യ പകുതിയില്‍ നഷ്ടപ്പെടുത്തിയ പെനാല്‍റ്റിയുടെ നഷ്ടം രണ്ടാം പകുതിയിലെ തകര്‍പ്പന്‍ ഗോളിലൂടെ നികത്തിയ കിലിയന്‍ എംബാപ്പെയുടെ മികവില്‍ മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.

ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് കീഴടക്കിയത്. ആറ് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍. കിലിയന്‍ എംബാപ്പെ (60′), ഒസ്മാന്‍ ഡെംബെലെ (66′) എന്നിവരാണ് ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തത്.

മത്സരത്തിന്റെ ആദ്യപകുതി പൂര്‍ണമായും ഫ്രാന്‍സിന്റെ ആക്രമണങ്ങളും മൊറോക്കോയുടെ പ്രതിരോധവുമായിരുന്നു. പരിക്കേറ്റ സ്‌ട്രൈക്കര്‍ ഇസ്മായെല്‍ സൈബാരിയുടെ അഭാവത്തില്‍ അമിത പ്രതിരോധത്തിലേക്ക് മാറിയ മൊറോക്കോയെയാണ് ആദ്യപകുതിയില്‍ കണ്ടത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രഞ്ച് പട മൊറോക്കന്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവിന്റെ അവിശ്വസനീയമായ സേവുകളാണ് മൊറോക്കോയ്ക്ക് തുണയായത്

You might also like