
വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു
ദോഹ: വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു. നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ് വീണ്ടും ക്ലാസ് മുറികളിലെത്തിയത്. വിദ്യാലയങ്ങൾ ആഘോഷപൂർവം കുട്ടികളെ വരവേറ്റു.
സ്‌കൂളുകളും കിൻഡർ ഗാർട്ടനുകളും ഉൾപ്പെടെ രാജ്യത്തെ വിദ്യാലയങ്ങളിലേക്ക് 4.19 ലക്ഷം വിദ്യാർഥികളാണ് തിരികെയെത്തിയത്. ഗവണ്മെന്റ് സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്റെ തുടക്കമായിരുന്നു ഇന്ന്. എന്നാൽ ഇന്ത്യൻ സ്‌കൂളുകൾ ഇടക്കാല അവധി കഴിഞ്ഞ് രണ്ടാം പാദത്തിലേക്ക് പ്രവേശിച്ചു. സമ്മാനവും മധുരവും വിവിധയിനം കളികളുമായി അധ്യാപകരും ജീവനക്കാരും വിദ്യാർഥികളെ വരവേറ്റു.
