
വാണിജ്യ ലൈസൻസ് ചട്ടങ്ങളിൽ മാറ്റം വരുത്താൻ കുവൈത്ത്
കുവൈത്ത് സിറ്റി: ഫ്രീലാൻസ്, മൈക്രോ ബിസിനസുകൾക്കുള്ള വാണിജ്യ ലൈസൻസ് ചട്ടങ്ങളിൽ മാറ്റം വരുത്താൻ കുവൈത്ത് നീക്കം. സർക്കാർ ജീവനക്കാർ ഉൾപ്പെടെ കൂടുതൽ വിഭാഗങ്ങൾക്ക് ഇത്തരം ബിസിനസുകൾ സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് പുതിയ നിർദേശം. ഉടമസ്ഥതയിലും മാനേജ്‌മെന്റിലും സുതാര്യത ഉറപ്പാക്കാനും ഭേദഗതികൾ ലക്ഷ്യമിടുന്നു.
ഫ്രീലാൻസ്, മൈക്രോ ബിസിനസുകൾക്കുള്ള ലൈസൻസിങ് സംവിധാനം പരിഷ്‌കരിക്കാൻ വാണിജ്യ-വ്യവസായ മന്ത്രാലയം ആലോചിക്കുകയാണ്. നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള നിർദേശങ്ങൾ മന്ത്രാലയം പരിശോധിച്ചുവരികയാണ്
