BREAKING// പെന്തകോസ്തുകാരെ ക്രൈസ്തവ മുന്നോക്കവിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്

0

 

തിരുവനന്തപുരം: പെന്തെക്കോസ്ത് വിഭാഗത്തെ സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത മുന്നാക്ക സമുദായ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നലെയാണ് അസാധാരണ ഗസ്റ്റ് വിജ്ഞാപനത്തിലൂടെ മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചത്

മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 164 സമുദായങ്ങളുടെ പട്ടികയിലാണ് പെന്തെക്കോസ്ത് വിഭാഗം ഉൾപ്പെടുന്നത്. പെന്തെക്കോസ്തുകാരെ ക്രൈസ്തവ സഭാവിഭാഗമായി അംഗീകരിക്കാൻ റെവന്യു ഉദ്യോഗസ്ഥർ തയാറാവുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. പെന്തെക്കോസ്ത് വിഭാഗം ഏത് സമുദായത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തയായിരുന്നു ആക്ഷേപങ്ങൾക്ക് ഇടംനൽകിയത്. മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കാത്ത സർക്കാർ നടപടിക്കെതിരെ കോടതിയലക്ഷ്യത്തിന് എൻഎസ്എസ്
നോട്ടീസ് അയച്ചിരുന്നു . ഹൈക്കോടതി ഉത്തരവുപ്രകാരം 2021 ഏപ്രിൽ 23 നകം സർക്കാർ മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കേണ്ടതായിരുന്നു.

You might also like