TOP NEWS| രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; 37 ദിവസത്തിനിടെ 22 തവണയാണ് വില വർധിപ്പിച്ചിചിരിക്കുന്നത്

0

 

 

ദില്ലി: ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വർധിപ്പിച്ചിരിക്കുന്നത്.

കൊച്ചി പെട്രോൾ ലിറ്ററിന് 95.66 രൂപയും ഡീസലിന് 91.13 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.54 രൂപയും ഡീസലിന് 92.90 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസൽ 91.31 രൂപയുമാണ് ഇന്നത്തെ വില.

You might also like