കൊവിഡിന്റെ ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി; ഡെല്‍റ്റ വകഭേദം ബാധിക്കുന്നവരുടെ കേള്‍വി ശേഷി നഷ്ടപ്പെടാന്‍ സാധ്യത

0

 

 

ദില്ലി: കൊവിഡിന്റെ ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയെന്ന് റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദം ബാധിക്കുന്നവരുടെ കേള്‍വി ശേഷി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത് കൂടാതെ ഗാന്‍ഗ്രീന്‍ (ഞരമ്പില്‍ രക്തം കട്ടപിടിക്കുന്നതിന് പിന്നാലെ അവയവത്തിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാകുന്ന രോഗാവസ്ഥ) ലക്ഷണങ്ങളും രോഗികളില്‍ പ്രകടമാകുന്നുണ്ട്. ചിലരില്‍ വയറുവേദന ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളും കണ്ടെത്തി.

പനി, ചുമ, തൊണ്ടവേദന, ശരീരവേദന തുടങ്ങിയവയാണ് കൊവിഡ് രോഗികളില്‍ സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പുതിയ രോഗലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. ഇത്തരത്തില്‍ കണ്ടെത്തിയതില്‍ ഏറ്റവും അപകടകരമായത് ഡെല്‍റ്റ വകഭേദമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

You might also like