കൊവിഡ് പ്രതിരോധത്തിന് ഹോമിയാ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് ഹോമിയാ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ആയുഷ് മന്ത്രാലയം നിർദേശിച്ച മരുന്നുകൾ അംഗീകൃത ഹോമിയോ ഡോക്ടർമാർ നൽകുന്നത് തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൊവിഡ് ചികിത്സയ്ക്ക് ഹോമിയോ മരുന്ന് നിർദ്ദേശിക്കാൻ ഹോമിയോ ഡോക്ടർമാർക്ക് അധികാരമുണ്ടെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തിരുവന്തപുത്തെ ഹോമിയോ ഡോക്ടർ ജയപ്രസാദ് ആണ് ഹൈക്കോടതിയെ സമീപിച്ചത് ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി ഹർജിക്കാരൻ കോടതിയെ അറിയിച്ചു.