TOP NEWS| അബുദാബിയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍

0

 

അബുദാബി: അബുദാബിയില്‍ കാലാവധി കഴിഞ്ഞ താമസ വിസക്കാര്‍ക്കും പ്രവേശന വിസക്കാര്‍ക്കും സൗജന്യ കൊവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ് ഇതിന് അനുമതി നല്‍കിയത്. കാലാവധി കഴിഞ്ഞതാണെങ്കിലും കൈവശമുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം.

You might also like