തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഈ മാസം 21 വരെ നീട്ടി; ചെന്നൈ ഉൾപ്പടെ 27 ജില്ലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

0

 

 

ചെന്നൈ: ഇളവുകളോടെ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഈ മാസം 21 വരെ നീട്ടി. രോഗികള്‍ കൂടുതലുള്ള കോയമ്പത്തൂര്‍, ഈറോഡ്, സേലം തുടങ്ങിയ പതിനൊന്ന് ജില്ലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും.

ചെന്നൈ ഉള്‍പെടുന്ന 27 ജില്ലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെ സര്‍ക്കാരിന്റെ മദ്യകടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കി. ഇ–റജിസ്ട്രേഷനോടെ ജില്ലാന്തര യാത്രകള്‍ക്കു ടാക്സി വാഹനങ്ങള്‍ക്ക് അനുമതി നല്‍കി. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള മൈതാനങ്ങളും പാര്‍ക്കുകളും രാവിലെ ആറുമുതല്‍ രാത്രി 9 വരെ തുറക്കും.

ദൈനംദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് വരുന്നത് കണക്കിലെടുത്താണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

You might also like