BREAKING// ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; വ്യാപന ശേഷി കൂടുതലെന്ന് ആരോഗ്യവിദഗ്ധർ

0

 

 

ദില്ലി: രാജ്യത്ത് കൊവിഡ് അതിവ്യാപനത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം. ആദ്യമായി കണ്ടെത്തിയ ബി.1.617.2 എന്ന ഡെല്‍റ്റാ വകഭേദത്തിനാണ് ജനിതകമാറ്റം സംഭവിച്ചത്. ഡെല്‍റ്റ പ്ലസ് എന്നാണ് പുതിയ വകഭേദം അറിയപ്പെടുന്നത്.

പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ 7 വരെ 6 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദം ആകില്ലെന്ന വിദഗ്ധരുടെ അഭിപ്രായം ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

You might also like