കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം 200 ദിവസം പിന്നിടുന്നു; നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനകൾ
ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ കർഷകർ നടത്തുന്ന സമരം 200 ദിവസം പിന്നിടുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ നിലപാട്. ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാരുമായി ചർച്ചക്കില്ലെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് കണക്കിലെടുത്ത് സമരം അവസാനിപ്പിച്ച് ചർച്ചക്ക് തയ്യാറാകണമെന്നാണ് സർക്കാർ ആശ്യപ്പെടുന്നത്.
വിളവെടുപ്പ് കാലമായതും, കോവിഡ് രണ്ടാം തരംഗവും ആവേശം ചോർത്തിയ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് കർഷകർ. ഈ മാസം 26ന് രാജ്ഭവനുകൾക്ക് മുന്നിൽ ധർണ പ്രഖ്യാപിച്ചിട്ടുണ്ട്.
സമരം വീണ്ടും ശക്തമാക്കുമെന്ന് കർഷകർ പ്രഖ്യാപിച്ചതോടെ ഡൽഹി അതിർത്തികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.