BREAKING// രാജ്യത്ത് കോവിഡ് മുക്തനായ 34-കാരന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു: അടുത്ത ആശങ്ക

0

 

ഭോപ്പാൽ: കോവിഡ് മുക്തി നേടിയയാൾക്ക് മധ്യപ്രദേശിൽ ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ ഗ്രീൻ ഫംഗസ് കേസാണിതെന്നാണ് കരുതുന്നത്. ഇന്ഡോറിൽ നിന്നുളള 34 കാരനാണ് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ്ബാധകൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

ഗ്രീൻ ഫംഗസ്, ആസ്പഗുലിസിസ് അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ.രവി ദോസി പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂർവമായ ഒരു തരം അണുബാധയാണ് ആസ്പഗുലിസിസ്.

You might also like