ആ​ന്ധ്രയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ആറ്​ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്ന്

0

വിശാഖപട്ടണം: ആ​ന്ധ്രാപ്രദേശില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 6 ​ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്​. വിശാഖപട്ടണം കോയൂരു മാമ്ബ പോലീസ് സ്​റ്റേഷന്​ സമീപത്ത്​ വെച്ചാണ്​ ഏറ്റുമുട്ടിയത് .​

മേഖലയില്‍ ​ മാവോയിസ്റ്റുകള്‍ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്​ കോമ്ബിംഗ്​ ഓപറേഷന്‍ നടത്ത​ തിനിടയിലാണ്​ ഏറ്റുമുണ്ടലായതെന്ന്​ പൊലീസ്​ വെളിപ്പെടുത്തുന്നു .അതെ സമയം ബുധനാഴ്ച പുലര്‍ച്ചെ ഇരു സംഘങ്ങളും തമ്മില്‍ നടന്ന വെടിവെയ് പ്പില്‍ എത്ര പേര്‍ക്ക് പരിക്കേറ്റുവെന്ന് ഇതുവരെ അറിഞ്ഞിട്ടില്ലെന്നും കോയൂരു സി.ഐ വെങ്കടരാമന്‍ വ്യക്തമാക്കി .നിബിഡ വനമേഖലയായതിനാല്‍ വിശദാംശങ്ങള്‍ അറിയാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

കൂടുതല്‍ സൈന്യത്തെ ഉപയോഗിച്ച്‌ പ്രദേശത്ത് കോമ്ബിംഗ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന്​ എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ്​ അവകാശപ്പെട്ടു. രക്ഷപ്പെട്ട മറ്റ്​ മാവോയിസ്റ്റുകള്‍ക്കായി പോലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ കാടിനുള്ളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് .

You might also like