ദില്ലി കലാപ കേസില്‍ മൂന്ന് വിദ്യാർത്ഥി നേതാക്കൾക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി.

0

ദില്ലി: ദില്ലി കലാപ കേസില്‍ മൂന്ന് വിദ്യാർത്ഥി നേതാക്കൾക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിദ്യാര്‍ത്ഥി നേതാക്കൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ദില്ലി പൊലീസ് നൽകിയ ഹർജിയിലാണ് നോട്ടീസ്. വിദ്യാർത്ഥി നേതാക്കളുടെ ജാമ്യം ചെയ്യണമെന്ന് സോളിസിറ്റർ ജനഖൽ തുഷാർമേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, അതീവ ഗൗരവമുള്ള വിഷയമാണ് ഇതെന്നും അമേരിക്കൻ പ്രസിഡന്റ് ദില്ലിയിലുള്ള സമയത്തായിരുന്നു സംഘർഷം ഉണ്ടായതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം ഉടൻ സ്റ്റേ ചെയ്യണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇവരെ ജാമ്യത്തിൽ വിടുന്നത് സംഘര്‍ഷങ്ങൾക്ക് വഴിവെക്കുമെന്നാണ് പൊലീസിന്‍റെ വാദം. പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമര്‍ശത്തോടെയായിരുന്നു ദില്ലി ഹൈക്കോടതി വിദ്യാര്‍ത്ഥി നേതാക്കളായ നതാഷ നര്‍വാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവര്‍ക്ക് ജാമ്യം നൽകിയത്. ഇന്നലെ രാത്രിയോടെ ഇവര്‍ ജയിൽ മോചിതരായിരുന്നു. ചൊവ്വാഴ്ച ജാമ്യം നൽകിയിട്ടും പൊലീസ് ഇവരെ മോചിപ്പിക്കാതെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പുറത്തിറങ്ങാനായത്.

You might also like