BREAKING // ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ലിറ്റില്‍ കോമണ്‍ സെന്‍റ് തോമസ് മൂര്‍ മിഷന് ഔപചാരികമായ തുടക്കം

0

ബെക്സ്-ഹില്‍ ഓണ്‍ സീ: ഈസ്റ്റ് സസെക്‌സിലെ ലിറ്റില്‍ കോമണ്‍ കേന്ദ്രീകരിച്ച്‌ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ മിഷന് തുടക്കം കുറിച്ചു. അരുണ്‍ഡെയ്ല്‍ & ബ്രൈറ്റന്‍ രൂപതാതിര്‍ത്തിയില്‍ വരുന്നതും സൗത്താംപ്ടണ്‍ സീറോ മലബാര്‍ റീജിയനില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളായ ബ്രൈറ്റന്‍, ബെക്സ്-ഹില്‍ ഓണ്‍ സീ, ഈസ്റ്റ്‌ബോണ്‍, ഹെയ്ല്‍ഷം, ഹേസ്റ്റിംഗ്‌സ് എന്നെ കുര്‍ബാന സെന്ററുകള്‍ ഏകോപിപ്പിച്ചാണ് പുതിയ മിഷന് തുടക്കം കുറിച്ചത്.

ലിറ്റില്‍ കോമണ്‍ സെയ്ന്റ്. മാര്‍ത്താസ് ദേവാലയം കേന്ദ്രീകരിച്ച്‌ രൂപീകൃതമായ സെന്‍റ് തോമസ്‌ മൂര്‍ മിഷന്‍, നിത്യസഹായമാതാവിന്‍റെ തിരുനാള്‍ ദിനമായ ജൂണ്‍ 27 ഞായറാഴ്ച വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്ബിക്കല്‍ മിഷന്‍ സെന്ററിന്റെ ഉദഘാടനം നിര്‍വഹിച്ചു..

You might also like