രാജ്യാന്തര വിമാന സര്‍വീസിനുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ജൂലൈ 31 വരെ നീട്ടി. ഡിജിസിഎയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ലെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് രാജ്യത്ത് ആദ്യം അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഈ വിലക്ക് തുടരുകയായിരുന്നു. മേയ് മാസം ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു.