TOP NEWS| ആമസോൺ മഴക്കാടുകളിൽ കഴുകന്മാർ പട്ടിണി കിടന്നുചാവുന്നു, വിരൽചൂണ്ടുന്നതെന്തിലേക്ക്? മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍

0

 

ആമസോണ്‍ മഴക്കാടുകളില്ലാതെയാവുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നമുക്കറിയാം. ഇപ്പോള്‍ സംരക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത് പുതിയ ഒരു കാര്യമാണ്. ഈ വനനശീകരണം ലോകത്തിലെ ഏറ്റവും വലിയ കഴുകന്മാരെ ഒന്നടങ്കം ഇല്ലാതാക്കിയേക്കാം എന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഈ പുതിയ പഠനം പറയുന്നത്, മരങ്ങൾ വെട്ടിമാറ്റിയ ഭാഗങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനില്ലാതെ കഴുകന്മാര്‍ കഷ്ടത്തിലാണ് എന്നാണ്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ആമസോണ്‍ മഴക്കാടുകളില്‍ 17 ശതമാനമാണ് ഇല്ലാതെയായത്. സമീപകാലത്ത് ഇവിടെ വലിയ തോതിൽ വനനശീകരണം വര്‍ധിച്ചു വരികയാണ്. ഹാർപ്പി കഴുകൻ അമേരിക്കയിലെ ഏറ്റവും വലിയ കഴുകന്മാരാണ്. കുരങ്ങുകളെയും തേവാങ്കുകളെയും വേട്ടയാടുന്നതിനുള്ള വലിയ നഖങ്ങളാണ് ഇവയുടെ പ്രത്യേകത. ഹാര്‍പ്പിയുടെ ഏറ്റവും ഒടുവിലത്തെ അഭയകേന്ദ്രമായിരുന്നു ആമസോണ്‍ മഴക്കാടുകള്‍. ഇവയില്‍ 90 ശതമാനവും ഇവിടെയാണ് വസിക്കുന്നത് എന്നാണ് കരുതുന്നത്.

You might also like