ഡെല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍.

0

ഡെല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍. ബിജെപി പ്രവര്‍ത്തകര്‍ പാര്‍ടി നേതാവ് അമിത് വാല്‍മീകിക്ക് നല്‍കിയ സ്വാഗത ഘോഷയാത്രയ്ക്കിടയിലാണ് സംഘര്‍ഷം നടന്നത്.

ബി ജെ പി പ്രവര്‍ത്തകരാണ് സംഘര്‍ത്തിനു തുടക്കം കുറിച്ചതെന്നും കഴിഞ്ഞ മൂന്ന് ദിവസമായി പതാകകളുമായി പ്രതിഷേധ സ്ഥലം സന്ദര്‍ശിക്കുകയാണെന്നും ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. കര്‍ഷകര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ ബി ജെ പി ആഹ്വാനം ചെയ്തതായി ബി കെ യു ട്വീറ്റ് ചെയ്തിട്ടുണ്ട്.

കര്‍ഷകരോട് മോശമായി പെരുമാറിയത്, ഗൂഡാലോചനയുടെ ഭാഗമായാണെന്ന് സംയുക്ത കിസാന്‍ മോര്‍ച വക്താവ് ജഗ്തര്‍ സിംഗ് ബജ്വ പറഞ്ഞു. കര്‍ഷകരുടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി, ഇത്തരം തന്ത്രങ്ങള്‍ മുന്‍കാലങ്ങളിലും ഉപയോഗിച്ചിരുന്നും അതൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്നും ബജ്വ പറഞ്ഞു.

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ എട്ട് മാസമായി ഗാസിപൂര്‍ അതിര്‍ത്തിയില്‍ സമരം നടത്തിവരികയാണ് കര്‍ഷകര്‍. ഇരുവിഭാഗവും വടികളുമായി ഏറ്റുമുട്ടിയതായി പി ടി ഐ റിപോര്‍ട് ചെയ്യുന്നു.

You might also like