TOP NEWS| കൊറോണ വ്യാപനം അതിരൂക്ഷം: കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

0

 

കൊറോണ വ്യാപനം അതിരൂക്ഷം: കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങളിൽ ഇളവ് നടപ്പാക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും രോഗവ്യാപന നിരക്ക് പത്തിൽ താഴെ എത്തിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വിപി ജോയിക്ക് കത്തയച്ചു

രാജ്യത്തെ രോഗികളിൽ നാലിലൊന്നും കേരളത്തിലാണെന്നും കൊറോണ പ്രതിരോധത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താവ് പ്രതികരിച്ചു. കേരളത്തെക്കാൾ പത്തിരട്ടി ജനസംഖ്യയുള്ള ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ട രോഗവ്യാപനം നിയന്ത്രണ വിധേയമായി. പ്രതിരോധ നടപടികൾ കർശനമാക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകി.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി എട്ട് ജില്ലകളിലാണ് ഉയർന്നു നിൽക്കുന്നത്. പാലക്കാട്, മലപ്പുറം, കൊല്ലം, കാസർകോട്, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കണം. പരിശോധന, നിരീക്ഷണം, ചികിത്സ, സാമൂഹിക അകലം പാലിക്കൽ, വാക്‌സിനേഷൻ എന്നി അഞ്ച് കാര്യങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

You might also like