TOP NEWS| ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്നുമുതല്‍ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിൽ

0

 

ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്നുമുതല്‍ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിൽ

മനാമ: ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് 12 മണിക്കും വൈകിട്ട് നാലിനും ഇടയില്‍ തുറസ്സായ സ്ഥലങ്ങളില് ജോലി ചെയ്യുന്നത് നിരോധിക്കുന്നതാണ് നിയമം. സൂര്യാഘാതത്തില്‍ നിന്നും വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനാണ് ഈ നടപടി.

നിയമം നടപ്പിലാക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തൊഴിലിടങ്ങളില്‍ ഫീല്‍ഡ് പരിശോധന നടത്തും. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് മൂന്ന് മാസം വരെ തടവുശിക്ഷയോ 500ദിനാര്‍ മുതല്‍ 1,000 ദിനാര്‍ വരെ പിഴയോ ഇവ രണ്ടുമോ ആണ് ശിക്ഷയായി ലഭിക്കുക.

You might also like