BREAKING// ഫാ. സ്റ്റാൻ സ്വാമി വെന്റിലേറ്ററിൽ, നില ഗുരുതരം: ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

0

 

ഫാ. സ്റ്റാൻ സ്വാമി വെന്റിലേറ്ററിൽ, നില ഗുരുതരം: ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: മാവോവാദി ബന്ധം ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്ക വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നില അതീവ ഗുരുതരം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്റ്റാന്‍ സ്വാമിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. മും​ബൈ ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ​ നി​ല​നി​ർ​ത്തു​ന്ന​തെ​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ഫാ. ​ജോ​സ​ഫ് സേ​വ്യ​ർ സ്ഥി​രീ​ക​രി​ച്ചു.

അതേസമയം വൈദികന്റെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. നവി മുംബൈയിലെ തലോജ ജയിലില്‍ ഇദ്ദേഹത്തിന് ചികിത്സ നിഷേധിച്ചെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു.

You might also like