മഹാരാഷ്ട്രയില്‍ ആശങ്ക: ബ്ലാക്ക് ഫംഗസ് മരണം ആയിരം കടന്നു
മുംബൈ: കോവിഡ് വ്യാപനത്തില്‍ വീര്‍പ്പുമുട്ടിയ മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് ബാധയും ആശങ്കയാകുന്നു. ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. സംസ്ഥാനത്ത് 1,014 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്.
പൂനെയിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 178 പേരാണ് പുനെയില്‍ മാത്രം മരിച്ചത്. മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുണ്ട്. ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം 9000ത്തിലേക്ക് അടുക്കുകയാണ്. 8,920 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
അതേസമയം, ആകെ ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 4,357 പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,395 പേരാണ് വിവിധയിടങ്ങളില്‍ ചികിത്സയിലുള്ളത്. 154 പേര്‍ രോഗം മാറാതെ ആശുപത്രി വിട്ടു. കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിന് പിന്നാലെ മെയ് 25നാണ് സംസ്ഥാനത്ത് ആദ്യമായി ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്.