കടലില്‍ തകര്‍ന്നു വീണ റഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
മോസ്‌കോ: കടലില്‍ തകര്‍ന്നു വീണ റഷ്യന്‍ യാത്രാ വിമാനം ആന്‍ 26ന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന 28 പേരില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഇന്റര്‍ഫാക്‌സ്, ആര്‍ഐഎ വാര്‍ത്താ ഏജന്‍സികള്‍ പറഞ്ഞു. റഷ്യയിലെ കംചട്ക ഉപദ്വീപില്‍ നിന്നും പറന്നുയര്‍ന്ന അന്റോനോവ് ആന്‍ 26 ഇരട്ട എഞ്ചിന്‍ ടര്‍ബോപ്രോപ്പ് വിമാനം വിമാനം പലാന എന്ന ഗ്രാമത്തിലേക്കുള്ള യാത്രക്കിടെയാണ് ഇന്നലെ കടലില്‍ തകര്‍ന്നു വീണത്.
22 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 6 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടും. പലാന വിമാനത്താവളത്തില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെവച്ച് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. ലാന്‍ഡിംഗ് സമയത്തിന് 10 മിനിറ്റ് മുമ്ബായിരുന്നു അപകടം. സോവിയറ്റ് യൂനിയന്‍ നിവലുണ്ടായിരുന്ന കാലത്ത് റഷ്യയില്‍ നിര്‍മിക്കപ്പെട്ട ആന്‍ 26 വിമാനങ്ങള്‍ ഇതിനു മുന്‍പും അപകടത്തില്‍ പെട്ടിരുന്നു. 1982 ല്‍ നിര്‍മ്മിച്ച വിമാനം നല്ല കണ്ടീഷനിലായിരുന്നു എന്നും സുരക്ഷാ പരിശോധനയില്‍ വിജയിച്ചിരുന്നതായും പ്രാദേശിക ഗതാഗത മന്ത്രാലയവും പ്രാദേശിക വ്യോമയാന കമ്ബനിയും അറിയിച്ചു.