TODAY| ഇന്ന് ലോക ചോക്ലേറ്റ് ദിനം; അറിയാം ചോക്ലേറ്റ് കഴിക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങള്‍…

0

 

ഇന്ന് ജൂലൈ 7- ലോക ചോക്ലേറ്റ് ദിനം. ചോക്ലേറ്റ് ഇഷ്‌ടമല്ലാത്തവർ ചുരുക്കമായിരിക്കും. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ചോക്ലേറ്റ്. 1500കളിൽ യൂറോപ്പിലാണ് ആദ്യമായി ചോക്ലേറ്റ് ലഭ്യമായത്. രുചി കൊണ്ട് മാത്രമല്ല, ഗുണം കൊണ്ടും ചോക്ലേറ്റ് പിന്നീട് എല്ലായിടത്തും പ്രിയം നേടുകയായിരുന്നു.

ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോളിക് സംയുക്തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നു. മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്സിഡന്റ്സ് എന്നിവ ചോക്ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, പ്രോട്ടീന്‍, കാല്‍സ്യം മുതലായവ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വരെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

You might also like