അമേരിക്ക പിന്മാറിയതോടെ അഫ്ഗാനിസ്ഥാനില്‍ കണ്ണ് വെച്ച് ചൈന, തടയിടാന്‍ ഇന്ത്യ-റഷ്യ-ഇറാന്‍ കൂടിക്കാഴ്ച
ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ യു എസ് സേനാപിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ കണ്ണുവെച്ച് ചൈന. അഫ്ഗാനിലെ ഇസ്ലാമിക തീവ്രവാദം തുരത്തുന്നതില്‍ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പരാജയപ്പെട്ടിടത്ത് വിജയിക്കാം എന്നാണ് ചൈനയുടെ വിശ്വാസം. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ചൈനയ്ക്ക് താത്പര്യമില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ ആകര്‍ഷകമായ ഒന്നുമില്ലെങ്കിലും, ഭൂമിശാസ്ത്രപരമായ അതിന്റെ സ്ഥാനമാണ് ചൈനയെ ആകര്‍ഷിക്കുന്നത്. സാമ്ബത്തിക സഹായമെന്ന കെണിയൊരുക്കി അഫ്ഗാനിസ്ഥാനെ വലയിലാക്കുവാനാണ് ശ്രമിക്കുന്നത്.
ഏകദേശം 62 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം അഫ്ഗാനിസ്ഥാനില്‍ നടത്താന്‍ ചൈന തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.ബെല്റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ മറവില്‍ മലേഷ്യ മുതല്‍ മോണ്ടെനെഗ്രോ വരെയുള്ള നിരവധി രാജ്യങ്ങളെ കടക്കെണിയിലാക്കി തങ്ങളുടെ സ്വാധീനം ഉറപ്പിച്ച അതേ നയമായിരിക്കും അഫ്ഗാനിസ്ഥാനിലും ചൈന പിന്തുടരുക. കോവിഡാനന്തര കാലഘട്ടത്തില്‍ ലോകശക്തിയായി ഉയരുവാന്‍ കൊതിക്കുന്ന ചൈനയ്ക്ക് നിരവധി ഗുണങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുണ്ടാക്കിയാല്‍ ലഭിക്കുക. അതില്‍ ഏറ്റവും പ്രധാനമായത് അറബിക്കടലിലേക്ക് ചൈനീസ് സൈന്യത്തിന് നേരിട്ടുള്ള സാന്നിദ്ധ്യം എളുപ്പത്തില്‍ ലഭ്യമാക്കാം എന്നതാണ്.