മൂന്നാം കോവിഡ് തരംഗത്തെ നേരിടാന്‍ 23000 കോടിയുടെ പാക്കേജ് തയ്യാറാക്കാന്‍ ധാരണ

0

മൂന്നാം കോവിഡ് തരംഗത്തെ നേരിടാന്‍ 23000 കോടി രൂപയുടെ അടിയന്തര ചികിത്സാ പാക്കേജ് തയ്യാറാക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തില്‍ ധാരണ.

 

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേരളത്തിലെയും മഹാരാഷ്ട്രയിലേയും കോവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി.ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് എ.പി.എം.സി വഴി നല്‍കാനും മന്ത്രി സഭ യോഗം തീരുമാനിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും കേന്ദ്രമന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ അറിയിച്ചു.

കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള മുന്നൊരുക്കങ്ങളും സാമ്ബത്തിക പ്രതിസന്ധിയുമാണ് പുനസംഘടനക്ക് ശേഷം നടന്ന ആദ്യമന്ത്രിസഭാ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് 23,000 കോടി രൂപയുടെ അടിയന്തര ചികിത്സ പാക്കേജ് രൂപീകരിക്കാന്‍ മന്ത്രി സഭാ യോഗത്തില്‍ ധാരണയായി .

ചികിത്സ ഫണ്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വിനിയോഗിക്കും. 20000 പുതിയ ഐ സി യു കിടക്കകള്‍ ,736 ജില്ലകളില്‍ പീഡിയാട്രിക് കെയര്‍ യൂണിറ്റ് എന്നിവ സ്ഥാപിക്കും. ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് എ പി എം സി വഴി നല്‍കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി.

You might also like