TOP NEWS| സൗദിയില്‍ അഞ്ച് ലക്ഷം കവിഞ്ഞു കൊവിഡ് കേസുകള്‍

0

 

റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. ഇന്ന് പുതുതായി 1,177 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 500,083 ആയി ഉയര്‍ന്നു. ഇന്ന് സുഖം പ്രാപിച്ച 1,516 പേരുടെ എണ്ണം കൂടി ചേര്‍ന്നതോടെ ഇതുവരെ ആകെ രോഗമുക്തരുടെ എണ്ണം 481,225 ആയി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 7,963 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,895 ആയി കുറഞ്ഞു.

You might also like