TOP NEWS| രണ്ട് രാജ്യങ്ങൾക്ക് കൂടി യാത്രാവിലക്ക് പ്രഖ്യാപിച്ച് യുഎഇ
ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്ക് കൂടി യുഎഇ പ്രവേശന വിലക്ക് പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളിൽ കഴിഞ്ഞ 14 ദിവസത്തിനിടയിൽ സന്ദര്‍ശിച്ചവര്‍ക്കും വിലക്കുണ്ട്. ജൂലൈ 11മുതൽ വിലക്ക് നിലവിൽ വരുമെന്നും അധികൃതർ അറിയിച്ചു.
ഇന്തോനേഷ്യ, അഫ്ഗാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ്, കാർഗോ വിമാനങ്ങൾക്ക് നിയമത്തിൽ ഇളവുണ്ട്. യു.എ.ഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ, സിൽവർ വിസയുള്ളവർ, ഔദ്യേഗിക പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നവർ, മുൻകൂർ അനുമതി വാങ്ങിയ ബിസിനസുകാർ, സുപ്രധാന തസ്തികകളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് ഇളവുള്ളത്. ഇവർക്ക് 48 മണിക്കൂറിനിടയിലെ നെഗറ്റീവ് പി.സി.ആർ ഫലവും മറ്റു കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാൽ യാത്ര ചെയ്യനാവും.