ഒരു വയസ്സുള്ള കുഞ്ഞിനടക്കം കേരളത്തിൽ 3 പേർക്കുകൂടി സിക വൈറസ് സ്ഥിരീകരിച്ചു

0

തിരുവനന്തപുരം∙ സംസ്ഥാനത്തു മൂന്നു പേര്‍ക്കുകൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാംപിളിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസ്സുള്ള പുരുഷനും ഒരു വയസ്സും 10 മാസവും പ്രായമുള്ള കുഞ്ഞിനും 29 വയസ്സുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് 18 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാംഘട്ടമായി അയച്ച 27 സാംപിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാംഘട്ടമായി 8 സാംപിളുകളാണ് അയച്ചത്. അതിലാണ് മൂന്ന് എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

You might also like