TOP NEWS| അഞ്ചു മാസത്തിനിടെ അഞ്ചുകോടി നഷ്ടം; കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികള്‍ ദുരിതത്തില്‍
കോവിഡ് വ്യാപനത്തെ തുടർന്ന് ടി.പി.ആർ അടിസ്ഥാനമാക്കി നിയന്ത്രങ്ങൾ കടുപ്പിച്ചതോടെ സംസ്ഥാനത്ത് കച്ചവടക്കാർ വീണ്ടും ദുരിതത്തിലായിരിക്കുകയാണ്. പ്രധാനപ്പെട്ട പല സീസണുകളും നിയന്ത്രണങ്ങൾ വന്നതോടെ നഷ്ടപ്പെട്ടു. കോഴിക്കോട് മിഠായിതെരുവില്‍ അഞ്ചു മാസത്തിനിടയിൽ അഞ്ചു കോടിയുടെ നഷ്ടമാണുണ്ടായത്. പത്തു കോടിയുടെ സാധനങ്ങളും കെട്ടികിടക്കുന്നുണ്ട്.