ബാലവേലയ്ക്കായി കുട്ടികളെ തട്ടിക്കൊണ്ടു വന്ന് ഉപയോഗിച്ചിരുന്ന കേന്ദ്രം ഹൈദരാബാദ് പൊലീസ് കണ്ടെത്തി
ഹൈദരാബാദ് : കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത തൊഴിലിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കുന്ന കേന്ദ്രം കണ്ടെത്തി ഹൈദരാബാദ് പൊലീസ്. ഇത്തരത്തില്‍ രണ്ട്‍ കേന്ദ്രങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഇവിടെ നിന്നും 20 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി.
ഓപ്പറേഷന്‍ മുസ്‌കാന്‍ എന്ന പേരിലാണ് കുട്ടികളെ കണ്ടെത്താനുള്ള പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എത്രപേരെ പിടികൂടി എന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. മനുഷ്യക്കടത്ത് തടയാന്‍ പ്രത്യേകമായി രൂപീകരിച്ച സ്‌ക്വാഡാണ് കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തിയത്. ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റും മല്‍കാജ്ഗിരി ഡിവിഷന്‍ ഓപ്പറേഷന്‍ മുസ്‌കാന്‍ വിംഗും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.കൃഷ്ണ എന്ന മരുന്നുനിര്‍മ്മാണ കമ്ബനിയുമായി ബന്ധപ്പെട്ട ദേവേന്ദര്‍ നഗര്‍ കോളനിയില്‍ നിന്നും മഹേശ്വരം മേഖലയില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരില്‍ നാലുപേര്‍ പെണ്‍കുട്ടികളായിരുന്നു.