TOP NEWS| ഒരു മാസത്തിനിടെ 20 ലക്ഷം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചതായി വാട്സാപ്പ്
മെയ് പതിനഞ്ച് മുതല്‍ ജൂണ്‍ പതിനഞ്ച് വരെ ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ്പ്. അപകടകരമായ ഉള്ളടക്കമുള്ളതും മറ്റു പരാതികള്‍ ലഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെന്ന് ഫേസ്ബുക്കില്‍ നിന്നുള്ള മെസേജിംഗ് ആപ്പ്, അതിന്‍റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ അറിയിച്ചു.
പുതിയ വിവരസാങ്കേതിക നിയമപ്രകാരമാണ് നിരോധിച്ച അക്കൗണ്ടുകളുടെ വിവരം വാട്‌സാപ്പ് പുറത്തുവിട്ടത്. അപകടരമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി മെസേജിംഗ് ആപ്പില്‍ ടൂളുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് അറിയിച്ച വാട്‌സാപ്പ്, പ്രശ്‌നമുണ്ടായതിന് ശേഷം നടപടിയെടുക്കുന്നതിനേക്കാള്‍ അത് സംഭവിക്കാതിരിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.