കോവിഡ്​ രണ്ടാം തരംഗം ; തൊഴില്‍ നഷ്​ടമായത് കൂടുതലും​ പുരുഷന്‍മാര്‍ക്ക്

0

ന്യൂഡല്‍ഹി: കോവിഡ്​ വ്യാപനത്തിന്റെ രണ്ടാം തരംഗം സൃഷ്​ടിച്ച പ്രതിസന്ധിയില്‍ തൊഴില്‍ നഷ്​ടപ്പെട്ടത്​ നഗരങ്ങളിലെ സ്​ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ക്കെന്ന് റിപ്പോര്‍ട്ട് .​ സെന്‍റര്‍ ഫോര്‍ മോണിറ്ററിങ്​ ഇന്ത്യന്‍ ഇക്കോണമിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത് . ഇത്​ ലക്ഷക്കണക്കിന്​ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയതായും സി.എം.ഐ.ഇ ചൂണ്ടിക്കാട്ടുന്നു .

“കോവിഡ് ആദ്യതരംഗം പ്രതിസന്ധി സൃഷ്​ടിച്ചത്​ സ്​ത്രീകളിലായിരുന്നു. നിരവധിപേര്‍ക്ക്​ തൊഴില്‍ നഷ്​ടപ്പെടുകയും വരുമാനം നിലക്കുകയും ചെയ്​തു. രാജ്യത്തെ മൊത്തം തൊഴിലിന്‍റെ മൂന്നുശതമാനം നഗരങ്ങളിലെ സ്​ത്രീകളു ടേതായിരുന്നു. എന്നാല്‍ ഇതില്‍ തന്നെ 39 ശതമാനം പേര്‍ക്കും ആദ്യ ലോക്​ഡൗണില്‍ തൊഴില്‍ നഷ്​ടമായിരുന്നു. 63 ലക്ഷം പേര്‍ക്ക്​ തൊഴില്‍ നഷ്​ടമായതില്‍ 24 ലക്ഷവും നഗരത്തിലെ സ്​ത്രീകളുടേതായിരുന്നുവെന്നും സി.എം.ഐ.ഇ എം.ഡിയും സി.ഇ.ഒയുമായ മഹേഷ്​ വ്യാസ്​ വ്യക്തമാക്കുന്നു .

അതെ സമയം കോവിഡ്​ രണ്ടാം തരംഗമായപ്പോഴേക്കും സ്​ത്രീകളുടെ തൊഴിലുകള്‍ നിലനില്‍ക്കുകയും തൊഴില്‍നഷ്​ടത്തിന്‍റെ ഭാരം പുരുഷന്‍മാരിലേക്കെത്തുകയും ചെയ്​തു.രാജ്യത്തെ തൊഴില്‍ പങ്കാളിത്തത്തില്‍ 28 ശതമാനമാണ്​ നഗരത്തിലെ പുരുഷന്‍മാരുടേത്​. ഇതില്‍ 30 ശതമാനം പേര്‍ക്കും കോവിഡ്​ രണ്ടാം തരംഗത്തില്‍ തൊഴില്‍ നഷ്​ടപ്പെട്ടതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു .എന്നാല്‍ നഷ്​ടമായ തൊഴിലുകള്‍ തിരിച്ചുവ​രുമെന്നും വ്യാസ്​ ചൂണ്ടിക്കാട്ടുന്നു .

You might also like