TOP NEWS| ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് വേഗതയില്‍ വന്‍ വളര്‍ച്ചയെന്ന് പഠനം
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഇന്‍റർനെറ്റ് വേഗതയിൽ വൻ വളർച്ചയെന്ന് പഠനം. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക് ലയാണ് ഇതുസംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.
ജൂൺ മാസത്തിൽ ശരാശരി മൊബൈൽ ഡൗൺലോഡ് സ്പീഡ് 15.34 എംബിപിഎസിൽ നിന്ന് 16.3 ശതമാനം വളർന്ന് 17.84 എംബിപിഎസിലെത്തി. കൂടാതെ ബ്രോഡ്ബാൻഡിന്റെ വേഗത 4.53 ശതമാനം വളർച്ച കൈവരിച്ച് 58.17 എംബിപിഎസിലെത്തി. നേരത്തെ 55.65 എംബിപിഎസ് ആയിരുന്നു ബ്രോഡ്ബാൻഡിന്റെ ഇന്റർനെറ്റ് വേഗത. ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയ എറ്റവും കൂടിയ ശരാശരി ഇന്റർനെറ്റ് വേഗതയാണ് ജൂണിൽ രേഖപ്പെടുത്തിയത്.