TOP NEWS| കോവിഡിന് പിന്നാലെ ബ്രിട്ടനെ ആശങ്കയിലാക്കി നോറോ വൈറസ്; കോവിഡിനെ പോലെ തന്നെ വ്യാപന ശേഷി കൂടുതലാണ്

0

 

കോവിഡിന് പിന്നാലെ ബ്രിട്ടനെ ആശങ്കയിലാക്കി നോറോ വൈറസ്; കോവിഡിനെ പോലെ തന്നെ വ്യാപന ശേഷി കൂടുതലാണ്

ലണ്ടൻ: കോവിഡ്​ വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ ബ്രിട്ടനെ ആശങ്കയിലാക്കി നോറോവൈറസ്​ വ്യാപനം. മെയ് മുതല്‍ ഇതുവരെ 154 പേരിലാണ് നോറോ വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദ്യമായാണ്​ ഇത്രയും പേരില്‍ നോറോ വൈറസ് സ്ഥിരീകരിച്ചത്. കോവിഡിനെ പോലെ തന്നെ വ്യാപന ശേഷി കൂടുതലാണ്.

നോറ വൈറസിന്‍റെ പ്രധാന​ ലക്ഷണങ്ങൾ ഛർദിയും വയറിളക്കവും വയറുവേദനയുമാണ്​. പനി, ത​ലവേദന, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. വയറിനെയും കുടലിനെയുമാണ് ഈ വൈറസ് പ്രധാനമായും ബാധിക്കുന്നത്. വൈറസ് ശരീരത്തിലെത്തിയാല്‍ 12-48 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. മൂന്നു ദിവസം വരെ നിലനില്‍ക്കും. ശരീരം വൈറസിനെതിരെ സ്വയം പ്രതിരോധ​ശേഷി ആർജിച്ചേക്കാം. എത്രനാൾ ഈ പ്രതിരോധം​ നിലനിൽക്കുമെന്ന്​ പറയാനാവില്ല.

You might also like