സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യത; സുരക്ഷ ശക്തമാക്കി
ഡല്‍ഹി : ഭീകര ആക്രമണ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങുന്നു. രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനത്തിലോ അതിന് മുന്നോടിയായോ തീവ്രവാദ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്.
നിലവില്‍ ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. അതുകൊണ്ട് തന്നെ ഡല്‍ഹി പോലീസിന് ശക്തമായ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഡ്രോണുകളെ നേരിടാനും പ്രത്യേക പരിശീനങ്ങളും നല്‍കി വരുന്നു.