BREAKING// കനത്ത മഴയെ തുടർന്ന് ചൈനയിൽ രണ്ട് അണക്കെട്ടുകൾ തകർന്നു

0

കനത്ത മഴയെ തുടർന്ന് ചൈനയിൽ രണ്ട് അണക്കെട്ടുകൾ തകർന്നു

ബീജിംഗ്: കനത്ത മഴയെ തുടർന്ന് ചൈനയിൽ രണ്ട് അണക്കെട്ടുകൾ തകർന്നു. ചൈനീസ് ജല മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലെ ഇന്നർ മംഗോളിയയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകർന്നത്. 1.6 ട്രില്ലൺ ക്യൂബിക്ക് ഫീറ്റ് ജലം ഉൾകൊള്ളാൻ പറ്റുന്ന അണക്കെട്ടുകളാണ് തകർന്നത് എന്നാണ് ചൈനീസ് അധികൃതർ അറിയിച്ചത്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്ന് ഞായറാഴ്ച തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ജീവഹാനികൾ ഒന്നും സംഭവിച്ചില്ലെന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടയിൽ ഇന്നർ മംഗോളിയയിലെ ഹുലുനുബൂർ പട്ടണത്തിന് സമീപമുള്ള അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ 87 മില്ലിമീറ്റർ മഴയാണ് പെയ്തത്. നേരത്തെ തന്നെ ഈ പ്രദേശങ്ങളിൽ മൂന്നാം ലെവൽ പ്രളയ മുന്നറിയിപ്പ് ചൈനീസ് ഭരണകൂടം നൽകിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കഴിഞ്ഞാഴ്ച തന്നെ അണക്കെട്ടിന്റെ താഴ്ന്ന പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. അണക്കെട്ട് തകർന്നതിന് ശേഷവും പ്രദേശത്ത് ദുരന്ത നിവാരണ സേനയുടെ പരിശോധന തുടരുകയാണ്.

You might also like