TOP NEWS| ഇളവുകളുടെ ഭാഗമായി കേരളത്തില്‍ കോവിഡ് വ്യാപിച്ചാല്‍ നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച് നൽകിയ ഇളവുകൾ റദ്ദാക്കാൻ സുപ്രീംകോടതി തയ്യാറായില്ലെങ്കിലും സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
വൈകിയ വേളയിൽ ലഭിച്ച ഹർജി ആയതുകൊണ്ടാണ് ഇളവുകൾ റദ്ദാക്കാത്തതെന്ന് പറഞ്ഞ കോടതി സംസ്ഥാന സർക്കാരിന് വ്യക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായാൽ ആർക്കും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.