TOP NEWS| പെഗാസസ് ഫോണ്‍ ചോർത്തല്‍; പത്തു പ്രധാനമന്ത്രിമാരും മൂന്നു പ്രസിഡന്‍റുമാരും പട്ടികയില്‍

0

 

പെഗാസസ് ഫോണ്‍ ചോർത്തല്‍; പത്തു പ്രധാനമന്ത്രിമാരും മൂന്നു പ്രസിഡന്‍റുമാരും പട്ടികയില്‍

ദില്ലി: പെഗാസസ് ഫോണ്‍ ചോർത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിരവധി ലോകനേതാക്കളുടെ നമ്പറും പെഗാസസ് പട്ടികയിലുണ്ടെന്നാണ് കണ്ടെത്തല്‍. പത്തു പ്രധാനമന്ത്രിമാരുടെയും മൂന്നു പ്രസിഡന്‍റുമാരുടെയും നമ്പറുകള്‍ നിരീക്ഷിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.

14 ലോക നേതാക്കളുടെ ഫോൺ നമ്പരാണ് വിവരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പെഗാസസിന്റെ പട്ടികയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ, എന്നിവരും ഉള്‍പ്പെടുന്നു.

You might also like