സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണം കേരളത്തില്‍? നിര്‍ണായക വിവരങ്ങള്‍ പുറത്ത്

0

തിരുവനന്തപുരം: റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ കേരളത്തില്‍ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു സ്വകാര്യ ചാനലാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.

സ്പുട്‌നിക് വാക്സിന്‍ നിര്‍മാണത്തിനുള്ള യൂണിറ്റ് സംബന്ധിച്ച്‌ റഷ്യന്‍ ഏജന്‍സികള്‍ കേരളവുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്തിനുവേണ്ടി കെഎസ്‌ഐഡിസി ആണ് ചര്‍ച്ചകള്‍ നടത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ടെക്‌നോളജി പാര്‍ക്കിലാണ് വാക്‌സിന്‍ നിര്‍മിക്കുക.

കഴിഞ്ഞ ഏപ്രിലിലാണ് സ്‌പുട്‌നിക് -5 വാക്സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡി സി ജി ഐ) അനുമതി നല്‍കിയത്.91.6 ശതമാനം ഫലപ്രാപ്തിയാണ് വാക്സിന്‍ നി‌ര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

You might also like