ഇനി ഒരു നാള്‍ കൂടി : കോവിഡ് മഹാമാരിക്കിടയില്‍ ടോക്യോ ഒളിമ്ബിക്സിന് നാളെ തുടക്കമാകും
ടോക്യോ ഒളിമ്ബിക്സിന് നാളെ തുടക്കമാകും. ഇത്തവണ കോവിഡ് മഹാമാരിക്കിടയില്‍ ആണ് മത്സരങ്ങള്‍ നടക്കുക. കായികലോകം മഹാമാരിയെ അതിജീവിച്ചാണ് ടോക്യോയില്‍ എത്തിയിരിക്കുന്നത്. ആഘോഷമില്ലാതെയാണ് നാളെ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്.
നാളെ നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ ആറ് ഒഫീഷ്യല്‍സിനും കുറച്ച് കായികതാരങ്ങളും മാത്രമാണ് പങ്കെടുക്കുക. ഇത്തവണ ഒളിമ്ബിക്സില്‍ പങ്കെടുക്കുന്നത് പതിനൊന്നായിരത്തില്‍പ്പരം കായികതാരങ്ങളാണ്. ഒഫീഷ്യല്‍സുംകൂടി ചേരുമ്ബോള്‍ എണ്ണം ഇരുപതിനായിരം കവിയും. നാളെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകളില്‍ പരമാവധി ആയിരം പേരാണ് പങ്കെടുക്കുന്നത് കൂടാതെ സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനം ഇല്ല.
വലിയ സുരക്ഷയില്‍ ആണ് ഒളിമ്ബിക്സ് നടത്തുന്നതെങ്കിലും കോവിഡ് കേസുകള്‍ ടോക്യോയില്‍ കൂടുന്നത് ആശങ്കയായി തുടരുകയാണ്. മേള പതിനേഴു ദിവസമാണ്. ടോക്കിയോയില്‍ നടക്കുന്നത് ഒളിമ്ബിക്സിന്റെ 32–ാംപതിപ്പാണ്. ഇത്തവണ കോവിഡ് കാരണം നിരവധി താരങ്ങള്‍ പിന്മാറിയിട്ടുണ്ട്. മേള ഓഗസ്റ്റ് എട്ടിന് അവസാനിക്കും.